ആലത്തൂർ: യുവ വ്യാപാരിയെ ചീരക്കുഴി ഡാം ഭാഗത്ത് മരിച്ചനിലയിൽ കണ്ടെത്തി. പഴമ്പാലക്കോട് തെക്കുമുറി തെക്കേപീടികയിൽ അബ്ദുറഹ്മാന്റെ (കുഞ്ചുകുട്ടി) മകന് ഹസനാണ് (32) മരിച്ചത്. പഴമ്പാലക്കോട് സെന്ററിലെ പലചരക്ക് വ്യാപാരിയാണ്. ഞായറാഴ്ച രാത്രി കൂട്ടുകാര്‍ക്കൊപ്പം പോകുന്നു എന്ന് പറഞ്ഞാണത്രേ വീട്ടില്‍നിന്ന് പോയത്. ഏറെ വൈകീട്ടും കാണാത്തതിനെ തുടര്‍ന്ന് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടർന്ന് കൂട്ടുകാര്‍ക്കിടയിലും ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും വിവരമൊന്നും കിട്ടിയിരുന്നില്ല. തിങ്കളാഴ്ച ഉച്ചക്ക് 12ഓടെയാണ് പഴയന്നൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗായത്രി പുഴയിലെ ചീരക്കുഴി ഡാമിന് മേല്‍ ഭാഗത്ത് മൃതദേഹം കണ്ടതായി വിവരം ലഭിച്ചത്. പഴയന്നൂര്‍ പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം പഴമ്പാലക്കോട് സുന്നി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മാതാവ്: മൈമൂന. ഭാര്യ: ഷൈല. മകന്: ഷന്‍സു. സഹോദരങ്ങള്‍: ഹസീന, നജ്മ.