തലശ്ശേരി: എരഞ്ഞോളി നെടുങ്ങോട്ടുംകാവിന് സമീപം കല എരഞ്ഞോളിയിൽ പി.കെ. പ്രഭു പ്രകാശ് (73) നിര്യാതനായി. സി.പി.എം ചുങ്കം ബ്രാഞ്ച് മുൻ സെക്രട്ടറി, കെ.എസ്.വൈ.എഫ് എരഞ്ഞോളി വില്ലേജ് പ്രസിഡന്റ്, കതിരൂർ സർവിസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, കർഷകസംഘം വില്ലേജ് കമ്മിറ്റി അംഗം, പുരോഗമന കലാ സാഹിത്യ സംഘം എരഞ്ഞോളി മേഖല കമ്മിറ്റി അംഗം, സീനിയർ സിറ്റിസൺ എരഞ്ഞോളി വില്ലേജ് കമ്മിറ്റി അംഗം, ചേതനയോഗ മേഖല കമ്മിറ്റിയംഗം, ഈണം എരഞ്ഞോളി കമ്മിറ്റിയംഗം, നെടുങ്ങോട്ടുംകാവ് ഉത്സവക്കമ്മിറ്റി മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. എൽ.ഐ.സി തലശ്ശേരി സെക്കൻഡ് ബ്രാഞ്ച് ഏജന്റായി പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: ഉഷാ പ്രകാശ്. മക്കൾ: ഷെറിൻ പ്രകാശ് (സി.പി.എം നെടുങ്ങോട്ടിൽ ബ്രാഞ്ച് അംഗം, റബ്കോ), ഷിബിൻ പ്രകാശ് (ചിത്രകല അധ്യാപകൻ). മരുമകൾ: ജിംന (കതിരൂർ). സഹോദരങ്ങൾ: അജിത്ത് പ്രസാദ്, ശ്രീലത, ശ്രീധന, ശ്രീലീന.