കണ്ണൂർ: കുടകിലെ പ്രമുഖ വ്യവസായി താഴെ മൗവ്വഞ്ചേരി സ്വദേശി പള്ളിക്കൽ ചാലിൽ തറവാട്ടംഗം പി.സി. കുഞ്ഞഹമ്മദ് (69) നിര്യാതനായി. വർഷങ്ങളായി കുടകിലെ കോഫി വ്യവസായിയും നാട്ടിൽ നിരവധി അനാദിക്കട ഉടമയുമാണ്. ഭാര്യ: കെ.സി. സുബൈദ. മക്കൾ: കെ.സി. ഷജിൽ, സഫലാന. മരുമക്കൾ: മുഹമ്മദ് ഷിനോജ് മനോളി, ടി.വി. ഫായിസ. സഹോദരങ്ങൾ: കൂർഗിലെ വ്യവസായ പ്രമുഖനും കർണാടക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.സി. ഹസൈനാർ ഹാജി, ടി.പി. സുഹറ, പരേതനായ അഹമ്മദ് കുട്ടി ഹാജി.