കൊയിലാണ്ടി: പ്രശസ്ത നൃത്താധ്യാപകൻ അരിക്കുളം ചെരിയേരി നാരായണൻ നായർ (84) നിര്യാതനായി. നിരവധി നൃത്തനാടകങ്ങൾ രചിച്ച് സംവിധാനം ചെയ്ത് രംഗത്ത് അവതരിപ്പിച്ച ഇദ്ദേഹം കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ശിഷ്യനായിരുന്നു. ദീർഘകാലം ചേലിയ കഥകളി വിദ്യാലയത്തിൽ നൃത്താധ്യാപകൻ ആയിരുന്നു. അരിക്കുളം സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറാണ്. ജാനകി അമ്മയാണ് ഭാര്യ. മക്കൾ: സി. അശ്വനിദേവ് (സി.പി.എം കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം, പ്രസിഡന്റ് അരിക്കുളം സർവിസ് കോഓപറേറ്റിവ് ബാങ്ക്), ശ്രീരഞ്ജിനി അഞ്ചാംപീടിക, ധനഞ്ജയ് (സെക്രട്ടറി, ചേമഞ്ചേരി സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: പ്രകാശൻ അഞ്ചാം പീടിക, സീന (തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂൾ), അഖില (എക്സൈസ് റേഞ്ച് ഓഫിസ് ബാലുശ്ശേരി).