മക്കരപ്പറമ്പ്: കുറുവ പഴമള്ളൂർ കട്ടുപ്പാറ സ്വദേശി പാലത്തിങ്ങൽ സൈതാലി എന്ന ബാപ്പുവിന്റെ ഭാര്യ ആയിശ (67) നിര്യാതയായി. മക്കൾ: മൊയ്തീൻകുട്ടി, മുഹമ്മദ് മുസ്തഫ (ദുബൈ), ഹംസ (ജിദ്ദ), മുനീറ, ഉമ്മുകുൽസു, ബഷീർ, ഹസ്ന.
മരുമക്കൾ: അബ്ദുൽ ലത്തീഫ് (ഈസ്റ്റ് കോഡൂർ), അക്ബർ (വട്ടപ്പറമ്പ്), അബ്ദുൽ ലത്തീഫ് (വടക്കാങ്ങര), ജാസ്മിൻ (നെന്മിനി), ഷബ്ന (മീനാർകുഴി), നാസിയ (കോണമ്പാറ), ഫാത്തിമ സുഹ്റ (അരിച്ചോൾ). സഹോദരങ്ങൾ: അബ്ദുല്ലക്കുട്ടി, കുഞ്ഞയമു, സൈദ്, അബൂബക്കർ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10ന് പഴമള്ളൂർ ജുമാ മസ്ജിദിൽ.