തളിപ്പറമ്പ്: പനങ്ങാട്ടൂരിലെ സി.വി. അനീഷ് (44) നിര്യാതനായി. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വികസന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റായും കെ.വി.സി കലാസമിതിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. മുൻ ചെത്തുതൊഴിലാളിയാണ്. കുഞ്ഞിരാമൻ-ടി. യശോദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സി. സുമേഷ് (ബംഗളൂരു), ഷൈമ (പാപ്പിനിശ്ശേരി).