തലശ്ശേരി: കൊളശ്ശേരി കളരിമുക്കിലെ കണ്ണോത്ത് മീത്തൽ വീട്ടിൽ ആലക്കാടൻ ദാസൻ (84) നിര്യാതനായി. റിട്ട. മിലിട്ടറി ഉദ്യോഗസ്ഥനാണ്. പരേതരായ ഗോവിന്ദന്റെയും യശോദയുടെയും മകനാണ്. ഭാര്യ: പത്മാക്ഷി. മക്കൾ: സംഗീത, സനിൽ (സമൃദം ഹാർഡ് വെയർ), സജന. മരുമക്കൾ: സജീവൻ, സുധീർ ബാബു, ശ്രീല. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കുണ്ടുചിറ വാതക ശ്മശാനത്തിൽ.