ഉരുവച്ചാൽ: വീട്ടുകാരോട് സംസാരിച്ചു കൊണ്ടിരിക്കെ ഗൃഹനാഥൻ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. ഉരുവച്ചാൽ കടപ്പുറത്തെ പരേതനായ യു.വി. മമ്മൂട്ടിയുടെ മകൻ നരയംമ്പാറ കെ.എം ഹൗസിൽ യു.വി. സലിം (50) ആണ് വീട്ടിൽ കുഴത്തുവീണ് മരിച്ചത്.
നാഷനൽ പെർമിറ്റ് ലോറിയിൽ ക്ലീനറായി ജോലിചെയ്തു വരികയായിരുന്നു. രണ്ടാഴ്ച മുമ്പ് ചരക്കുമായി ബംഗളൂരുവിലേക്ക് പോകവെ പെട്ടെന്ന് ലോറിയിൽവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു.
ഉടനെ ചിക്കമഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ച് അടിയന്തരമായി ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. വീട്ടിൽ സുഖം പ്രാപിച്ചു വരുന്നതിനിടെയാണ് ഇന്നലെ രാവിലെ കുഴഞ്ഞുവീണ് മരിച്ചത്. മാതാവ്: എൻ.പി. നബീസു. ഭാര്യ: റംല. മക്കൾ: അഫ്രീദ (മസ്കത്ത്), അഫ്റ, അൻസില, സഹൽ (ഇരുവരും വിദ്യാർഥികൾ). മരുമക്കൾ: നിയാസ് (മസ്കത്ത്) സാബിത്ത് (കൂത്തുപറമ്പ് ഒപ്റ്റിക്കൽ). സഹോദരങ്ങൾ: സുഹറ, ഹാരിസ് (ഉരുവച്ചാൽ ജുമാമസ്ജിദ് ജനറൽ സെക്രട്ടറി), സക്കരിയ (ബംഗളൂരു), നൗഷാദ്, ഹർഷാദ് (സോളാർ കമ്പനി ഉരുവച്ചാൽ), ഫസീല.