കാഞ്ഞങ്ങാട്: ഭീമനടിയിൽ ജോലിക്കിടെ 51കാരൻ കുഴഞ്ഞുവീണ് മരിച്ചു. പുളിങ്ങോം എടവരമ്പയിലെ കണ്ണന്റെ മകൻ ഷൺമുഖനാണ് മരിച്ചത്.
ഭീമനടിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചു. ചിറ്റാരിക്കാൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.