നീലേശ്വരം: ബംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് നീലേശ്വരം പള്ളിക്കര സ്വദേശി മരണപ്പെട്ടു. പള്ളിക്കര ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കണ്ണൻ-സിന്ധു ദമ്പതികളുടെ മകൻ ആകാശാണ് (23) മരണപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ച ആകാശും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ എതിരെ വരുകയായിരുന്ന കാറിടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. സഹോദരൻ: അഭി (എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥി).