കൊടുവള്ളി: കളരാന്തിരി സ്വദേശി ദോഹയിൽ നിര്യാതനായി. പോർങ്ങോട്ടൂർ പാലക്കുന്നുമ്മൽ വി.കെ. നാസറാണ് (58) ദോഹയിലെ ഹമദ് ഹോസ്പിറ്റലിൽ നിര്യാതനായത്. രണ്ടു ദിവസം മുമ്പ് ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു. പിതാവ്: പരേതനായ ഉമ്മർ (ഡ്രൈവർ). മാതാവ്: സൈനബ. ഭാര്യ: സാജിദ. മക്കൾ: അർശിന തസ്നിം, സൽസബീൽ, ശാദിൽ. മരുമകൻ: നൗഷാദ്. സഹോദരങ്ങൾ: മുഹമ്മദലി, ഹംസ, മുനീർ, പരേതനായ ശിഹാബ്, സുബൈദ, ജമീല, മുഹ്സ മൈമൂന. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9:30ന് പോർങ്ങോട്ടൂർ ഊരോ പറമ്പ് ജുമാ മസ്ജിദ്ൽ.