പേരാമ്പ്ര: കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂൾ റിട്ട. അധ്യാപകൻ ചക്കിട്ടപാറയിലെ ചേന്ദംപള്ളിൽ ജോർജ് (68) നിര്യാതനായി. ഭാര്യ: ലിസി (കട്ടിപ്പാറ പള്ളിയോട്ടിൽ കുടുംബാംഗം, റിട്ട. ഹെഡ് നഴ്സ് ഗവ. താലൂക്ക് ആശുപത്രി പേരാമ്പ്ര). മക്കൾ: അഞ്ജു (അധ്യാപിക സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ കൂരാച്ചുണ്ട് ), അമൽ (ഡിസൈനിങ് എൻജിനീയർ ബാംഗ്ലൂർ). മരുമക്കൾ: ഫെബിൻ ജോർജ് വാളിപ്ലാക്കൽ കൂടരഞ്ഞി (അധ്യാപകൻ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ തിരുവമ്പാടി). അഞ്ജു അമൽ പള്ളത്ത് (അധ്യാപിക സെന്റ് തോമസ് യു.പി സ്കൂൾ കൂരാച്ചുണ്ട്). സഹോദരങ്ങൾ: അപ്പച്ചൻ, മേരി, തങ്കച്ചൻ, ത്രേസ്യാമ്മ, വിജയകുമാരി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയിൽ.