ഒളവണ്ണ: മരണവീട്ടിൽ പോയി തിരിച്ചുവരുന്നതിനിടെ ബസുമായി ഇടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു. ഒളവണ്ണ ചെറോട്ടുകുന്ന് കിണറ്റിങ്ങരക്കണ്ടി കെ.കെ. സുനി-ഷൈനി ദമ്പതികളുടെ മകൻ അമർനാഥാണ് (17) ചൊവ്വാഴ്ച രാവിലെ വെസ്റ്റ്ഹില്ലിൽവെച്ച് വാഹനാപകടത്തിൽ മരിച്ചത്.
കോഴിക്കോടുനിന്ന് കുറ്റ്യാടിയിലേക്ക് പോകുന്ന അദിനാൻ ബസുമായി കൂട്ടിയിടിച്ചാണ് അപകടം.
കോഴിക്കോട് സെന്റ് ജോസഫ് ബോയ്സ് ഹൈസ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തിരുത്തിയിൽ അഭിനവ് പരിക്കേറ്റ് ചികിത്സയിലാണ്. സഹോദരി: പവിത്ര. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.