വാരം: പൗരപ്രമുഖനും സാമൂഹിക രാഷ്ട്രീയ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന വാരം കടവ് തമന്നാസിൽ പരേതരായ കായക്കൽ അസ്സയിനാർ ഹാജിയുടെയും നാരാങ്കല്ലിൽ ഖദീജയുടെയും മകൻ എൻ.കെ. മഹമൂദ് (69) നിര്യാതനായി. ജീവകാരുണ്യ പ്രസ്ഥാനമായ എളയാവൂർ സി.എച്ച് സെൻററിന്റെ ട്രഷററായി പതിനെട്ട് വർഷത്തോളം പ്രവർത്തിച്ചിരുന്നു. എളയാവൂർ കണ്ണഞ്ചാൽ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്, വാരം പുതിയപള്ളി മഹല്ല് കമ്മിറ്റി പ്രസിഡന്റ്, വാരം യൂനിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് തുടങ്ങിയ പദവികളും അലങ്കരിച്ചിട്ടുണ്ട്. ഭാര്യ: മൈമൂന. മക്കൾ: അനസ് (അജ്മാൻ), റയീസ് അൽ അസ്ഹദി (നാറാത്ത് മഹല്ല് ചീഫ് സദർ മുഅല്ലിം), അന്നത്ത് (അജ്മാൻ), തമന്ന (ഖത്തർ). മരുമക്കൾ: റിനാസ് അബ്ദുൽമജീദ് (ജനറൽ സെക്രട്ടറി, എളയാവൂർ സി.എച്ച് സെൻറർ നോർതേൺ എമിറേറ്റ്സ് കമ്മിറ്റി), അൻവർ (ഖത്തർ), റസീന, ഷറഫീന. സഹോദരങ്ങൾ: എൻ.കെ. കമാൽ ഹാജി, എൻ.കെ. മൊയ്തീൻ, എൻ.കെ. ഇബ്രാഹിം ഹാജി, എൻ.കെ. ഫാത്തിബി, പരേതരായ എൻ.കെ. അബ്ദുൽഖാദർ, എൻ.കെ. നഫീസ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് വാരം പുതിയപള്ളി.