കൂത്തുപറമ്പ്: മമ്പറം കമ്പനിമെട്ടയിലെ കാട്ടിൽ പുരയിൽ വീട്ടിൽ ടി. പുരുഷു (68) നിര്യാതനായി. വേങ്ങാട് ഗ്രാമപഞ്ചായത്തംഗം, സി.പി.എം മമ്പറം ലോക്കൽ കമ്മിറ്റി അംഗം, ക൪ഷകസംഘം പിണറായി ഏരിയ കമ്മിറ്റി അംഗം, മോട്ടോ൪ തൊഴിലാളി യൂനിയൻ മമ്പറം ഡിവിഷൻ സെക്രട്ടറി, ഐ.ആ൪.പി.സി മമ്പറം ലോക്കൽ ഗ്രൂപ് ചെയ൪മാൻ എന്നീ നിലകളിൽ പ്രവ൪ത്തിച്ചിട്ടുണ്ട്. നിലവിൽ സി.പി.എം പടിഞ്ഞാറ്റുംമുറി ബ്രാഞ്ചംഗമായിരുന്നു. ഭാര്യ: ഗീത. മക്കൾ: നിമിത, നിഖിൽ (കണ്ണൂ൪ എയ൪പോ൪ട്ട്). മരുമക്കൾ: ജിജിൻ (ആയിത്തറ), ദേവിക (കോട്ടയം). സഹോദരങ്ങൾ: ലീല, വിജയൻ, സുരേന്ദ്രൻ (സി.പി.എം മമ്പറംലോക്കൽ കമ്മിറ്റി മെംബർ), ഉഷാകുമാരി, പരേതരായ മുകുന്ദൻ, രാജൻ, നാരായണൻ, രവീന്ദ്രൻ.