ചൊക്ലി: കവിയൂർ എൽ.പി സ്കൂളിന് സമീപം ഉഷസ്സിൽ (കുനിയിൽ) പി.കെ. രാഘവൻ മാസ്റ്റർ (85) നിര്യാതനായി. കെ.കെ. കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെയും പി.കെ. നാരായണിയുടെയും മകനാണ്. കവിയൂർ പാറക്കണ്ടി എം.എൽ.പി സ്കൂൾ മുൻ ഹെഡ്മാസ്റ്ററായിരുന്നു. കവിയൂർ ശ്രീനാരായണമഠം സെക്രട്ടറി, ഒളവിലം സ്പോർട്സ് ക്ലബ് സ്ഥാപക സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: കെ.പി. ലീല. മക്കൾ: ഗീത (വിഷ്ണുവിലാസം യു.പി സ്കൂൾ), ലീന (വനിതാ ബേങ്ക്, പെരിങ്ങാടി), ലസി (കോ.ഓപ്.ഡിപ്പാർട്ട്മെൻറ് ഓഡിറ്റർ, കണ്ണൂർ), പരേതനായ രാജീവ്. മരുമക്കൾ: സി.ടി. ശശീന്ദ്രൻ (മുൻ ന്യൂമാഹി പഞ്ചായത്ത് വൈസ് പ്രസിഡന്റ്), രാംമനോഹർ ദാസ് (സോഫ്റ്റ് വെയർ ഡെവലപ്പർ, കണ്ണൂർ), രജനി കെ.കെ.(എം.ഇ.എസ്.കെ.വി.എം. കോളജ്, വളാഞ്ചേരി), പരേതനായ ഉണ്ണിക്കൃഷ്ണൻ. സഹോദരങ്ങൾ: അഡ്വ. പി.കെ. രവീന്ദ്രൻ, പരേതയായ പി.കെ. ജാനകി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.