വടകര: ചോറോട് വള്ളോളി ശ്രീവത്സത്തിൽ അഞ്ജലി മണി (49-ഡി.എഫ്.എസ്, ബഹ്റൈൻ) ബഹ്റൈനിൽ നിര്യാതയായി.
പരേതനായ ഭാസ്കരൻ അടിയോടിയുടെയും (റിട്ട. എൻ.ഐ.സി വടകര) റിട്ട. വിജയ ബാങ്ക് ഉദ്യോഗസ്ഥ പ്രേമകുമാരിയുടെയും മകളാണ്.
ഭർത്താവ്: മണി (നോർത്ത് സ്റ്റാർ ടെക്നോളജീസ്, ബഹ്റൈൻ). മക്കൾ: മേഘ്ന മണി, വിനായക് മണി.
സഹോദരി: മഞ്ജുള രമേശ് (ബംഗളൂരു) സംസ്കാരം വ്യാഴാഴ്ച വൈകീട്ട് ആറിന് ചോറോട് നെല്യങ്കരയിലെ വീട്ടുവളപ്പിൽ.