മൊഗ്രാൽ: മംഗളൂരു ബന്ദറിലെ പഴയകാല വ്യാപാരി മൊഗ്രാൽ കൊപ്ര ബസാർ ആർ.എൻ.ആർ മൻസിലിൽ എ.എം. അബ്ദുറഹ്മാൻ (72) നിര്യാതനായി. പരേതരായ അന്തു മുസ്ലിയാർ-ഖദീജ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. എം. ഖദീജയാണ് ഭാര്യ. മക്കൾ: റൈഹാന, മുഹമ്മദ് റഫീഖ് (ദേശീയവേദി ഗൾഫ് അംഗം) അബ്ദുൽ നാസിർ. മരുമക്കൾ: ഖലീൽ തെരുവത്ത്, അന്നത്ത് അട്ക്ക, ഫർസി ആരിക്കാടി. സഹോദരങ്ങൾ: എ.എം. അബ്ദുൽ അസീസ്, ഹംസ, അബ്ദുൽ ബഷീർ, ദേശീയവേദി അംഗം മാമു ഹാജി, ഇബ്രാഹിം, ആയിഷ എ.എം, പരേതനായ അബ്ദുൽ ഖാദർ എ.എം. മയ്യിത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദിൽ രാത്രിയോടെ ഖബറടക്കും.