കൂത്തുപറമ്പ്: വേങ്ങാട് വെള്ളകാഞ്ഞിരത്തെ അശ്വതി നിവാസിൽ എ. ഗംഗാധരൻ നിര്യാതനായി. സി.പി.എം അവിഭക്ത വേങ്ങാട് ലോക്കൽ കമ്മിറ്റി അംഗം, വേങ്ങാട് മെട്ട ബ്രാഞ്ച് സെക്രട്ടറി, വെള്ളക്കാഞ്ഞിരം ബ്രാഞ്ച് സെക്രട്ടറി, വേങ്ങാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റ്, കെ.സി.ഇ.യു കൂത്തുപറമ്പ് ഏരിയ പ്രസിഡന്റ്, കെ.എസ്.വൈ.എഫ് വില്ലേജ് സെക്രട്ടറി, കർഷക സംഘം വില്ലേജ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ വില്ലേജ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. വേങ്ങാട് സർവിസ് സഹകരണ ബാങ്കിലെ റിട്ട. ജീവനക്കാരനാണ്. ഭാര്യ: അനിത. മക്കൾ: ഷിമി, ഷിൽജ, ഷിനോജ് കുമാർ (മാഗ്നെസ് ഡിജിറ്റൽ പ്രിന്റ്, കൂത്തുപറമ്പ്).മരുമക്കൾ: സന്തോഷ്, ജിതിന, പരേതനായ സന്തോഷ് (കാര പേരാവൂർ). സഹോദരങ്ങൾ: കമല, പത്മിനി, പ്രേമ, മോഹനൻ, സുരേന്ദ്രൻ, പ്രദീപൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന്.