പാനൂർ: കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രഥമ പ്രസിഡന്റായിരുന്ന മുണ്ടോളിൽ ഫരീദ് ഹാജി (പര്യയിക്ക -94) നിര്യാതനായി. 17 വർഷത്തോളം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യവുമായിരുന്നു 35 വർഷത്തോളം കോളോത്ത് മഹല്ല് പ്രസിഡന്റായും പ്രവർത്തിച്ചു. ഭാര്യ: ഖദീജ. മക്കൾ: ഷെമി, സുഹറ. മരുമക്കൾ: ഷരീഫ്, നസീറ. സഹോദരങ്ങൾ: പരേതനായ സൂപ്പി ഹാജി കേളോത്തും കണ്ടിയിൽ, അബൂബക്കർ ഹാജി മുണ്ടോളികണ്ടിയിൽ, പരേതയായ അയിശു, മറിയം, ആമി, സൈനബ.