ഉരുവച്ചാൽ: പഴശ്ശി സൂര്യാംശ് വീട്ടിൽ പ്രഫ. ഡോ. സുരേഷ് കെ.പി (66) നിര്യാതനായി. റിട്ട. പ്രഫസർ, കേന്ദ്ര സർവകലാശാല - കേരള, കാസർകോട്, ഇന്റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാം വിദഗ്ധ സമിതി അംഗം, എൻ.എ.എ സി പിയർ ടീം ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പഴശ്ശി ഈസ്റ്റ് എൽ.പി സ്കൂൾ മാനേജറായിരുന്നു. പരേതനായ കെ.പി. അച്യുതൻ മാസ്റ്ററുടെയും പരേതയായ പാഞ്ചു ടീച്ചറുടെയും മകനാണ്. ഭാര്യ: ആർ.കെ. വൈജയന്തി (റിട്ട. പ്രിൻസിപ്പൽ, ഗവ. എച്ച്.എസ്.എസ്, ചാവശ്ശേരി). മക്കൾ: യശ്വന്ത്, ശാശ്വത്. മരുമകൾ: മഹിത. സഹോദരങ്ങൾ: കെ.പി. സതീശൻ മാസ്റ്റർ, കെ.പി. സത്യാനന്ദൻ, പരേതനായ അഡ്വ. കെ.പി. സർവോത്തമൻ, കെ.പി. സേതുനാഥ്. ഭൗതികശരീരം വെള്ളിയാഴ്ച രാവിലെ 10 മുതൽ പഴശ്ശിയിലെ വീട്ടിൽ പൊതുദർശനത്തിന് െവക്കും. സംസ്കാരം വൈകുന്നേരം അഞ്ചിന് മട്ടന്നൂർ നഗരസഭയുടെ പൊറോറ നിദ്രാലയത്തിൽ.