ഫറോക്ക്: ചെനപ്പറമ്പ് ശ്രീനിലയത്തിൽ കോഴിപ്പുറത്ത് സുലോചന ടീച്ചർ (86) കോഴിക്കോട് ഈസ്റ്റ്ഹിൽ നീരാഞ്ജനത്തിൽ നിര്യാതയായി. മണ്ണൂർ കമാലിയ സ്കൂളിലെ പ്രധാനാധ്യാപികയായിരുന്നു. ഭർത്താവ്: സി.കെ. നാരായണ പണിക്കർ. മക്കൾ: ഹരീഷ് കുമാർ (ബാംഗ്ലൂർ), ജയേഷ് കുമാർ (റിട്ട. എയർഫോഴ്സ്, എൽ.ഐ.സി കോഴിക്കോട്), അനിൽകുമാർ (ബാംഗ്ലൂർ). മരുമക്കൾ: ആശ, സജിത, സ്മിത. സഹോദരങ്ങൾ: പരേതയായ നാണിക്കുട്ടിയമ്മ, സരോജിനി (പെരിങ്ങാവ്). സഞ്ചയനം ശനിയാഴ്ച.