കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ബാറിലെ അഭിഭാഷകൻ കോളിച്ചാൽ പ്രാന്തർ കാവിലെ അഡ്വ. കെ.എം. ആന്റണി (59) മൈലാടിയിൽ നിര്യാതനായി. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ലിസി. മകൾ: ആൻമിറ്റ ആന്റണി. സഹോദരങ്ങൾ: പരേതനായ ജേക്കബ്, കെ.എം. ജോസഫ്, കെ.എം. തോമസ്, കെ.എം. മാത്യു. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് പനത്തടി സെന്റ് ജോസഫ്സ് ഫൊറോന ചർച്ചിൽ.