നീലേശ്വരം: അധ്യാപക പ്രസ്ഥാനത്തിന്റെയും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെയും ആദ്യകാല പ്രവർത്തകനായിരുന്ന മടിക്കൈ ആലയിയിലെ ടി.വി. കുഞ്ഞാമൻ മാസ്റ്റർ (90) നിര്യാതനായി. മടിക്കൈ സർവിസ് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: ചന്ദ്രമതി. മക്കൾ: അനിൽകുമാർ (ഗൾഫ്), അജിതകുമാരി. മരുമക്കൾ: ബാലകൃഷ്ണൻ, രഞ്ജിനി. സഹോദരങ്ങൾ: മീനാക്ഷി, കല്യാണി, കുഞ്ഞിക്കോരൻ, പരേതരായ അമ്പാടി, ജാനകി.