ചൗക്കി: കോൺഗ്രസ് നേതാവും പൗരപ്രമുഖനുമായിരുന്ന കാവുഗോളി കടപ്പുറത്തെ മാധവൻ കൊക്കോട്ട് (72) നിര്യാതനായി. മത്സ്യബന്ധന മേഖലയിലെ മികച്ച സംരംഭകനും ബോട്ടുടമയുമായിരുന്ന മാധവൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് മുൻ ജില്ല വൈസ് പ്രസിഡന്റ്, മുകയ ബോവി സമുദായ സഭാസ്ഥാപക അംഗം, സഭ അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. നാട്ടിലെ വികസന കാര്യങ്ങളിൽ നേതൃപരമായ പങ്കുവഹിച്ചു. ചേരങ്കൈ-കാവുഗോളി കടപ്പുറം രണ്ടാം തീരദേശ റോഡ് യാഥാർഥ്യമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. എരിയാൽ ദേശീയ പാതയിൽ അടിപ്പാത ആവശ്യപ്പെട്ടുള്ള സമരങ്ങളിൽ സജീവമായിരുന്നു.ഭാര്യ: സീത. മക്കൾ: സീമ, സിന്ധു, പുനീത്. മരുമക്കൾ: സൂരജ്, ചേതൻ, മോണിഷ. സഹോദരങ്ങൾ: ഗോപാലൻ, ജാനകി, വാരിജ, കൃഷ്ണൻ, ഉദയൻ.