തലശ്ശേരി: ഒ.വി റോഡ് അറയിലകത്ത് ആലാന്റവിട (മഹ്ഫിൽ) ആലാൻ മൊയ്ദു (75) നിര്യാതനായി. പരേതരായ അബ്ദുല്ലയുടെയും ആലാൻ കദീസുമ്മയുടെയും മകനാണ്. ഭാര്യ: കോടിയേരി ഈങ്ങയിൽ പീടികയിലെ പരേതയായ കോറോത്ത് നബീസു.
മക്കൾ: നസീമ കോറോത്ത്, നവാസ്, നാഫിഹ്, നദീം. മരുമക്കൾ: അലി ചെറിയകത്ത് (കൂത്തുപറമ്പ്), റൈഹാന, അഫ്ര, ഷാസിയ. സഹോദരങ്ങൾ: ആലാൻ ഉമ്മർ, അസീസ്, സുഹറ, ഖലീൽ, മഹമൂദ്, പരേതരായ റഷീദ്, നഫീസു. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് മൂഴിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.