പെരിങ്ങത്തൂർ: മൈതാനി മൊട്ടക്ക് സമീപം ചേനാണ്ടക്കൽ അബൂബക്കർ (85) നിര്യാതനായി. മുംബൈ കേരള മുസ്ലിം ജമാഅത്ത് സ്ഥാപക ഭാരവാഹിയും പെരിങ്ങത്തൂർ മുസ്ലിം യങ്മെൻസ് അസോസിയേഷൻ ട്രഷററുമായിരുന്നു. മുസ് ലിം ലീഗിന്റെ സജീവ പ്രവർത്തകനും ഒലിപ്പിൽ ശാഖ വൈസ് പ്രസിഡന്റുമായിരുന്നു.
പരേതരായ കാട്ടിൽ മൊയ്തീന്റെയും ചേനാണ്ടക്കൽ കുഞ്ഞിപ്പാത്തുവിന്റെയും മകനാണ്. ഭാര്യ: ആസ്യ. മക്കൾ: മഹറൂഫ്, ദാവൂദ് (ദുബൈ), ഫൈസൽ (ബംഗളൂരു), അഷറഫ് (ദുബൈ), ഫൗസിയ, ഫസീല, പരേതനായ നാസർ. മരുമക്കൾ: ഫൗസിയ (ഇരിങ്ങണ്ണൂർ), റസ്മില, ഹാജറ (പാനൂർ), നസിയ (കൈനാട്ടി), ശാഹിദ (കരിയാട്), കുഞ്ഞബ്ദുല്ല ചൂര്യന്റവിട, സിദ്ദീഖ് (ദുബൈ).