കണ്ണൂർ: കണ്ണൂരിലെ കലാ-സാഹിത്യ-സാംസ്കാരിക - മദ്യനിരോധന പ്രവർത്തകനും ഗാന്ധിയനുമായ അക്ഷരഗുരു കവിയൂർ രാഘവൻ (85) നിര്യാതനായി. ഉത്തര കേരള കവിത സാഹിത്യ വേദി ജനറൽ സെക്രട്ടറി, ഗാന്ധി സാഹിത്യ വേദി ജില്ല പ്രസിഡന്റ്, കേരള മദ്യനിരോധന സമിതി ഭാരവാഹി, കേരള കൺസ്യൂമർ കൗൺസിൽ ജില്ല സെക്രട്ടറി തുടങ്ങിയ ഒട്ടേറെ സംഘടനകളുടെ ഭാരവാഹിയാണ്. ഭാര്യ: കണ്ണൂർ സരസ്വതി (നാടക- സീരിയൽ അഭിനേത്രി). മക്കൾ: കലാമണ്ഡലം കവിത ( നൃത്താധ്യാപിക), എ.വി. സംഗീത (അധ്യാപിക). മരുമക്കൾ: ജയശേഖരൻ, വിനോദൻ. ഉച്ചക്ക് 12വരെ സ്റ്റേഡിയം കോർണർ നെഹ്റു സ്തൂപത്തിന് സമീപം പൊതുദർശനത്തിന് വെക്കും. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് പയ്യാമ്പലത്ത്.