മണ്ണാർക്കാട്: പെരിമ്പടാരി ഹിൽ വ്യൂ നഗർ തമീം മൻസിലിൽ മുഹമ്മദ് തമീം (56) നിര്യാതനായി. ഭീമനാട് ജി.യു.പി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. കോട്ടയം കുമ്മനം കിഴക്കെത്തറ ചിറയിൽ പരേതനായ കെ.ജെ. ഹസന്റെയും നഫീസയുടെയും മകനാണ്.
ഭാര്യ: സഹീറ ബാനു (അധ്യാപിക, ജി.എം.യു.പി സ്കൂൾ, മണ്ണാർക്കാട്). മക്കൾ: അഫ്നാൻ തമീം (യു.കെ), അൻസിൽ തമീം (പ്ലസ് ടു വിദ്യാർഥി). മരുമകൻ: മുഹമ്മദ് ആഷിഖ് (യു.കെ). സഹോദരങ്ങൾ: ഹുസൈബ ബീവി മണ്ണാർക്കാട്, സഫീന സലീം ആലത്തൂർ.