പുലാപ്പറ്റ: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ ഗൃഹനാഥൻ മരിച്ചു. പുലാപ്പറ്റ ഉമ്മനഴി പാറയിൽ നെല്ലിക്കുന്ന് വാസുദേവനാണ് (48) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
കുറച്ച് ദിവസങ്ങളായി അസുഖബാധിതനായി നാട്ടിൽ ചികിത്സയിലായിരുന്നു. തുടർന്നാണ് എറണാകുളത്തേക്ക് കൊണ്ടുപോയത്.
നിർമാണ തൊഴിലാളിയാണ് വാസുദേവൻ. മൃതദേഹം ഉമ്മനഴി നെല്ലിക്കുന്നിലെ വസതിയിലെത്തിച്ച് പൊതു ദർശനാനന്തരം സംസ്കരിച്ചു. വാസുദേവന്റെ ഭാര്യ: ലത. മക്കൾ: വിനയ, വിവേക്.