ശ്രീകൃഷ്ണപുരം: യുവാവിനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കടമ്പഴിപ്പുറം പുലുണ്ടശ്ശേരി തെക്കുംപാടത്ത് ബാലകൃഷ്ണന്റെ മകൻ ഹരികൃഷ്ണനാണ് (24) മരിച്ചത്.
കടമ്പഴിപ്പുറം വായില്യംകുന്ന് ശിവക്ഷേത്ര കുളത്തിൽ ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് മൃതശരീരം കണ്ടത്. വീട്ടിൽ നിർത്തിയിട്ട ബൈക്ക് കത്തിച്ച ശേഷം വീട്ടിൽനിന്ന് ഇറങ്ങിപ്പോയതാണെന്ന് വീട്ടുകാർ പറഞ്ഞു. ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തു.
മാതാവ്: രുക്മണി. സഹോദരി: ശ്രീലക്ഷ്മി.