പിലാത്തറ: ചെറുതാഴം സെന്ററിന് സമീപം രാമാലയത്തിൽ മേക്കരവീട്ടിൽ മാധവി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. നാരായണൻ നമ്പ്യാർ. മക്കൾ: എം.വി. ഹരിദാസൻ (വിമുക്ത ഭടൻ), സുലോചന, പരേതനായ ദിവാകരൻ. മരുമക്കൾ: ടി.പി. ശോഭന, പരേതരായ ചെല്ലട്ടോൻ രാജൻ നമ്പ്യാർ, പി. ശാരദ. സഞ്ചയനം ബുധനാഴ്ച.