പെരിങ്ങാടി: ഉപ്പലത്ത് പള്ളിയുടെ സമീപമുള്ള പുതിയ റോഡിൽ നൂറാനി മൻസിൽ കുഞ്ഞിക്കണ്ടി ഉസ്മാൻ ഹാജി (83) നിര്യാതനായി. മുംബൈ ഹാജി അലി ദർഗ പരിസരത്ത് ബിസിനസ് നടത്തിവരുകയായിരുന്നു. പരേതരായ അസ്സുഹാജിയുടെയും കുഞ്ഞിക്കണ്ടി ഖദീജയുടെയും മകനാണ്. ഭാര്യ: കുന്നനം കണ്ടി സാഹിറ. മക്കൾ: ഫാത്തിമ, ഖദീജ, ഷാഹുൽ ഹമീദ്. മരുമക്കൾ: ശിഹാബ്, റാസിഖ്. സഹോദരങ്ങൾ: റാബിയ, മറിയു, പരേതരായ കുഞ്ഞിക്കണ്ടി അലി, പോക്കു, അബൂട്ടി.