കണ്ണൂർ: കക്കാട് കുഞ്ഞിപ്പള്ളി വെൽഫെയർ സ്കൂളിന് സമീപം മിന്നാടൻ ഹൗസിൽ കൗസല്യ (90) നിര്യാതയായി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ മകന്റെ ഭാര്യയുടെ അമ്മൂമ്മയാണ്. പിതാവ്: പരേതനായ കാഞ്ഞിരൻ. മാതാവ്: പരേതയായ കാരിച്ചി. ഭർത്താവ്: പരേതനായ കെ. കുഞ്ഞമ്പു. മകൻ: എം. ബാലൻ (റിട്ട. എസ്.ഐ). മരുമകൾ: എം. സ്വർണലത (അമൃത വിദ്യാലയം, കക്കാട്). സഹോദരങ്ങൾ: എം. ഭാസ്കരൻ, അച്യുതൻ, പവിത്രൻ, പരേതരായ ഗോപാലൻ, യശോദ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കൊറ്റാളി സമുദായ ശ്മശാനത്തിൽ.