ബദിയടുക്ക: റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് യുവാവ് മരിച്ചു. ബേള ദര്‍ബത്തടുക്കയിലെ പരേതരായ മദറയുടെയും ലീലയുടെയും മകന് കുശലാണ് (42) മരിച്ചത്. ഞായറാഴ്ച രാത്രി ബദിയടുക്ക-കുമ്പള റോഡിലെ ദര്ബത്തടുക്കയിലാണ് അപകടമുണ്ടായത്. കുശല ബന്ധുവീട്ടില്‍ പോയി തിരികെ വീട്ടിലേക്ക് വരികയായിരുന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടെ നീര്‍ച്ചാലില്‍നിന്ന് സീതാംഗോളിയിലേക്ക് അമിത വേഗത്തില്‍ പോവുകയായിരുന്ന സ്കൂട്ടര്‍ കുശലിനെ ഇടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ കുശലിനെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റ കുശലിന്റെ കാലിന്റെ തുടയെല്ല് പൊട്ടിയ നിലയിലായിരുന്നു. കൂലിത്തൊഴിലാളിയാണ്. ഭാര്യ: ജയന്തി. മക്കളില്ല. സഹോദരങ്ങള്‍: അച്യുത, ദയാനന്ദ, അശോക. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി. അപകടം നടന്ന ഉടനെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് എത്താൻ വൈകിയത് ഏറെനേരം റോഡിൽ കിടക്കേണ്ടിവന്നു. പഞ്ചായത്ത് മെംബർ ഡി ശങ്കര നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എല്ലാം പിരിഞ്ഞതിനുശേഷമാണ് പൊലീസ് എത്തിയത്. സ്കൂട്ടർ യാത്രക്കാരായ രണ്ടു യുവാക്കൾ പരിക്കുകളോടെ കുമ്പള സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.