കണ്ണൂർ: പരേതരായ എ.കെ. കുഞ്ഞിരാമൻ നമ്പ്യാരുടെയും സി.കെ. ശ്രീദേവി അമ്മയുടെയും മകൾ ചോഴൻ കേളോത്ത് കമലാക്ഷി അമ്മ (76) നിര്യാതയായി. ഭർത്താവ്: കെ. അനന്തൻ നമ്പ്യാർ (തിരുനെല്ലി സർവിസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി തിരുനെല്ലി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്). മക്കൾ: രാജശ്രീ (ടീച്ചർ സെൻട്രൽ സ്കൂൾ അഹമ്മദാബാദ്), വിജയശ്രീ (വയനാട്), ആനന്ദവല്ലി (അഡ്വ. മട്ടന്നൂർ). മരുമക്കൾ: പി.സി. ശ്രീനാരായണൻ (പ്രിൻസിപ്പൽ പോതാർ സെൻട്രൽ സ്കൂൾ അഹ്മദാബാദ്), കെ.കെ. പ്രസാദ് (റിട്ട. റീജനൽ മാനേജർ കേരള ഗ്രാമീണ ബാങ്ക്), പി.വി. ദിനേഷ് ബാബു (അഡ്വ. മട്ടന്നൂർ ). സഹോദരൻ: സി.സി. ബാലഗോപാലൻ നമ്പ്യാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.