കോഴിക്കോട്: കക്കോടിയിൽ ഓട്ടോ ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ മക്കട കൊടക്കോട്ടിൽ വീട്ടിൽ കെ. ഭുവനദാസ് (64) മരിച്ചു. മേയ് 13ന് പകൽ കക്കോടിയിൽ റോഡിലൂടെ നടന്നുപോകവേ ഓട്ടോ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അബോധാവസ്ഥയിൽ പിന്നീട് വീട്ടിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്.
ഭാര്യ: വേങ്ങേരി പടിഞ്ഞാറെ പുരക്കൽ ആശ. മക്കൾ: ആദ്യദാസ് (ടീച്ചിങ്), പുണ്യദാസ് (എം.ബി.ബി.എസ് സ്റ്റുഡന്റ് തിരുവനന്തപുരം). സഹോദരങ്ങൾ: ഉഷ, പ്രേമ, റാണി, നിർമല, ഗീത, മിനി, സ്മിത, മോഹനൻ (മോഹന ഡ്രൈവിങ് സ്കൂൾ), പരേതരായ രാജൻ മക്കട (റിട്ട. അധ്യാപകൻ), ബേബി, രാമചന്ദ്രൻ. സംസ്കാരം പിന്നീട്.