പയ്യോളി: ഉപജില്ല വിദ്യാഭ്യാസ ഓഫിസ് ഉദ്യോഗസ്ഥനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെട്ടു. പയ്യോളിയിലെ എ.ഇ.ഒ ഓഫിസ് സീനിയർ സൂപ്രണ്ട് തിരുവനന്തപുരം സ്വദേശി ബ്ലസ്ഡ് സിങ്ങിനെയാണ് (54) തച്ചൻകുന്നിലെ താമസസ്ഥലമായ വാടക ക്വാർട്ടേഴ്സിൽ ഞായറാഴ്ച വൈകീട്ട് മരിച്ച നിലയിൽ കാണപ്പെട്ടത്. ഭാര്യ: സിന്ധു (അധ്യാപിക). മകൾ: ബ്ലെസി.