എകരൂൽ: കരുമലയിലെ ആദ്യകാല സോഷ്യലിസ്റ്റ് പ്രവർത്തകൻ മനത്താംകണ്ടി പൂളക്കാപറമ്പത്ത് ബാലൻ നായർ (80 - റിട്ട. കെ.ഡി.സി ബാങ്ക് ഡ്രൈവർ) നിര്യാതനായി. ഭാര്യ: മുരിയൻകുളങ്ങര ദേവി അമ്മ (തുരുത്യാട് കോക്കല്ലൂർ). മക്കൾ: അനിൽകുമാർ (ഖത്തർ), ജയസുധ (മൂലാട്), പരേതനായ സുനിൽകുമാർ (എം.ഇ.ജി - ഇന്ത്യൻ ആർമി). മരുമക്കൾ: എൻ. സുരേഷ് ബാബു (മൂലാട്), നിഷി അനിൽകുമാർ (കരുമല), രമ്യ സുനിൽകുമാർ (വേങ്ങേരി). സഞ്ചയനം വെള്ളിയാഴ്ച.