കണ്ണൂർ: മരക്കാർകണ്ടി വെത്തിലപ്പള്ളി വയലിൽ ഫാത്തിമാസിൽ കൂടത്തിൽ അഷ്റഫ് (54) നിര്യാതനായി. കണ്ണൂർ ബല്ലാർഡ് റോഡിൽ മൊയ്തീൻ പള്ളിക്ക് സമീപം വ്യാപാരിയാണ്. പരേതരായ മുഹമ്മദ്കുഞ്ഞി -ഖദീജ എന്നിവരുടെ മകനാണ്. ഭാര്യ: എടക്കാട് മേലേക്കണ്ടിയിൽ ആയിശ. മക്കൾ: അനസ് (ഷാർജ), അമീൻ, ഫാത്തിമ. സഹോദരങ്ങൾ: ആരിഫ് (കുവൈത്ത്), മഹറൂഫ്, റസിയ.