ചൊക്ലി: ഒളവിലം മേക്കരവീട്ടിൽ താഴെ മാരാർ പറമ്പത്ത് എം.പി. ശ്രീധരൻ (67) നിര്യാതനായി. ദീർഘകാലമായി പത്രത്തിന്റെയും ആനുകാലികങ്ങളുടെയും ഏജന്റും വിതരണക്കാരനുമാണ്. പരേതരായ കുഞ്ഞാപ്പുവിന്റെയും ചീരൂട്ടിയുടെയും മകനാണ്. ഭാര്യ: ശൈലജ. മക്കൾ: സുനിഷ, ജിനിഷ (സ്റ്റാഫ്, ചൊക്ലി പീപ്ൾസ് വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി). മരുമക്കൾ: മനോജ് ( ബംഗളൂരു), പി.കെ. വിജേഷ് (കൂരാറ). സഹോദരങ്ങൾ: നിർമല അശോകൻ (റിട്ട. പ്രധാനാധ്യാപകൻ പള്ളിപ്രം എൽ.പി പെരിങ്ങാടി), ദാമോദരൻ (വെജിറ്റബിൾ മർച്ചന്റ് കാഞ്ഞിരത്തിൻ കീഴിൽ), പ്രസന്ന, ലതിക. (കായപ്പനച്ചി) വിജയൻ (ഓട്ടോ ഡ്രൈവർ ചൊക്ലി), മനോജ് (ഓട്ടോ ഡ്രൈവർ തൊഴിലാളി യൂനിയൻ സെക്രട്ടറി ന്യൂമാഹി). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.