ഇരിട്ടി: വെൽഡിങ് തൊഴിലാളി കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. കരിക്കോട്ടക്കരി വലിയപറമ്പ് കരിയിലെ വാക്കേതുരത്തേൽ റോമി (44) ആണ് മരിച്ചത്. പയഞ്ചേരിമുക്ക് തവക്കൽ കോംപ്ലക്സിലെ മുകൾനിലയിൽ റൂഫിങ് പ്രവൃത്തിക്കായി അളവെടുക്കവെ താഴേക്ക് വീഴുകയായിരുന്നു. ഉടൻ കീഴൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. പടയംങ്കോട് വെൽഡിങ് ഷോപ്പ് നടത്തിവരികയാണ്. പരേതനായ പൈലി -മേരി ദമ്പതികളുടെ മകനാണ്. ഭാര്യ: ടെറ്റി. മക്കൾ: റൂഡി. റോഡോൺ.