തലശ്ശേരി: തലശ്ശേരി -മാഹി ബൈപാസിൽ നിർത്തിയിട്ട ലോറിയിലിടിച്ച് മിനി ലോറി ഡ്രൈവർ മരിച്ചു. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മങ്ങാട്ടെ കൂര്‍ക്കംപറമ്പത്ത് മൊയ്തീന് ഹാജിയുടെ മകന് ഇയ്യച്ചേരി അബ്ദുറഹിമാനാണ് (42) മരിച്ചത്. അബ്ദുറഹിമാൻ യാത്ര ചെയ്ത മിനി ലോറി ബൈപാസിൽ ചോനാടത്ത് നിർത്തിയിട്ട നാഷനൽ പെർമിറ്റ് ലോറിക്ക് പിറകിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുറഹ്മാനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച പുലർച്ച 4.50ഓടെയായിരുന്നു അപകടം. കോഴിക്കോട് പൂനൂരിൽനിന്ന് മംഗളൂരുവിലേക്ക് കൊട്ടടക്കയുമായി പോവുകയായിരുന്നു മിനി ലോറി. ബൈപാസിൽ നടക്കുന്ന മൂന്നാമത്തെ അപകട മരണമാണിത്. മാതാവ്: കുഞ്ഞാത്തു ഹജ്ജുമ്മ. ഭാര്യ: റസ്നാബി (കിഴക്കോത്ത് പുവ്വത്തൊടിക). മക്കൾ: നസ്മിയ ബതൂൽ, മുഹമ്മദ് അമീൻ. സഹോദരങ്ങള്‍: ഇയ്യച്ചേരി നാസര്‍, ഇയ്യച്ചേരി മുഹമ്മദലി, റംല തലയാട്.