കുന്ദമംഗലം: നാടക രചയിതാവും സംവിധായകനുമായ പുരുഷു കാരന്തൂർ (80 -തലാനൂർ പൊഴായി പുരുഷോത്തമൻ) നിര്യാതനായി. നിരവധി നാടകങ്ങളുടെ രചയിതാവും സംവിധായകനുമായിരുന്നു. റേഡിയോ നാടകങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു. ദീർഘകാലം കാരന്തൂർ നാരായണ ഫാർമസിയിൽ ജീവനക്കാരനായിരുന്നു. ഭാര്യമാർ: പരേതയായ ബാലാമണി, വിലാസിനി (കക്കോത്ത്). മക്കൾ: പ്രജീബ, പ്രജാഷ, പ്രജൂന. മരുമക്കൾ: ഉണ്ണികൃഷ്ണൻ (ചാലിയം), വിശ്വനാഥൻ (പുറക്കാട്ടിരി), സജീന്ദ്രൻ (കണ്ണാടിക്കൽ).