കുന്ദമംഗലം: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മിനി ചാത്തങ്കാവ് പീടികപ്പറമ്പത്ത് ലിജിത്ത് (37) നിര്യാതനായി. കഴിഞ്ഞ തിങ്കളാഴ്ച വെള്ളിപറമ്പ് ആറെ രണ്ടിൽ വെച്ച് ലിജിത്ത് സഞ്ചരിച്ച ബൈക്കിൽ ആപ്പ ഓട്ടോ ഇടിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ലിജിത്തിനെയും ഭാര്യയെയും മക്കളെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ലിജിത്ത് പന്തീർപ്പാടത്ത് വർക്ക് ഷോപ്പ് മെക്കാനിക്കാണ്. പിതാവ്: സുകുമാരൻ. മാതാവ്: പരേതയായ വിമല. ഭാര്യ: വിജിന. മക്കൾ: അലൻ, ഇഷാൻ. സഹോദരങ്ങൾ: ലിസിത, ലിഖിത, ലിജീഷ് (പൊലീസ്).