പുൽപള്ളി: മുത്തപ്പൻപ്പുഴ കരിമ്പ് ഇരുവഴിഞ്ഞിപ്പുഴയിൽ വയനാട് പുൽപള്ളി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. പുൽപള്ളി ആടികൊല്ലി സ്വദേശി കൊളാപ്പള്ളി അഖിൽ ജോൺ (30) ആണ് മരിച്ചത്. നാട്ടുകാർ പുഴയിൽ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും രക്ഷിക്കാനായില്ല. പുല്ലൂരാംപാറ പള്ളിപ്പടി മൈലപ്പറമ്പിൽ അതിര ജെയിംസാണ് ഭാര്യ. ഒന്നര മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. പിതാവ്: ജോൺ (ബേബി). മാതാവ്: ഗ്രേസി. സഹോദരങ്ങൾ: അരുൺ, അനുമോൾ.