പൊന്നാനി: തറീക്കാനകത്ത് ടി.പി.ഒ. മുഹമ്മദാലി (67) നിര്യാതനായി. ദീർഘകാലം കാസർകോട് ഏലിയാട്ട് ഇൻഡസ്ട്രീസ് മാനേജറായിരുന്നു. തബ്ലീഗ് പ്രവർത്തകനാണ്.
ഭാര്യ: ബുഷ്റ. മക്കൾ: മസ്ന, ഇല്യാസ് (ബിസിനസ്, കോഴിക്കോട്), മറിയം. മരുമക്കൾ: നിസാമുദ്ദീൻ (ബംഗളൂരു), അൽമാസ് (ചെമ്മാട്), സൽമാൻ (മലപ്പുറം).
സഹോദരങ്ങൾ: അഡ്വ. അക്ബറലി (പാലക്കാട്), നാസറലി (റിട്ട. ലൈബ്രേറിയൻ, ഫാറൂഖ് കോളജ്), അഷറഫലി (റിട്ട. ലെക്ചറർ, അരീക്കോട് എം.ഇ.എ കോളജ്), അഡ്വ. ഷൗക്കത്തലി (കോഴിക്കോട്), ലിയാക്കത്തലി (പൊന്നാനി എം.ഇ.എസ് കോളജ്), ഫാത്തിമ, പരേതനായ സക്കീറലി.