തൃക്കരിപ്പൂർ: നിർമാണ തൊഴിലാളി നടക്കാവിലെ കെ. സുരേഷ് (50) നിര്യാതനായി. ദീർഘകാലമായി പാർക്കിൻസൺസ് രോഗബാധിതനായി ചികിത്സയിലായിരുന്നു.
പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: കല്യാണി. ഭാര്യ: പി. ഷീബ (കുടുംബശ്രീ ഹോട്ടൽ, നടക്കാവ്).
മക്കൾ: സുബിൻ(രണ്ടാം വർഷ ഇലക്ട്രോണിക്സ് വിദ്യാർഥി, ഗവ.പോളിടെക്നിക് കോളജ്, തൃക്കരിപ്പൂർ), സൂര്യ(ഗവ.ഹൈസ്കൂൾ, ഉദിനൂർ പത്താം തരം വിദ്യാർഥിനി). സഹോദരങ്ങൾ: സുമിത്രൻ (ഓട്ടോ ഡ്രൈവർ, നടക്കാവ്), ഉഷ (കൂക്കാനം), സജിത(നടക്കാവ്), സനിത (ചന്തേര).