എടക്കാട്: കൂത്തുപറമ്പ് നരവൂരിൽ കുനിയിൽ വായനശാലക്ക് സമീപം സി.സി ഹൗസിൽ സി.സി. ഉമ്മർ (68) നിര്യാതനായി. എടക്കാട് കുന്നത്ത് പള്ളിക്ക് സമീപം ചെറുവറക്കൽ കുടുംബാംഗം (റിട്ട. ഗവൺമെന്റ് ലൈബ്രേറിയൻ). പരേതരായ അബൂബക്കറിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: നരവൂർ നടുക്കണ്ടി റംല. മക്കൾ: ജബീർ, ജസീൽ, ജസീർ (മൂന്നു പേരും ദുബൈ). മരുമക്കൾ: അഷിദ, റസ്മി, ഫസീല. സഹോദരങ്ങൾ: സൈനബ, മഹമൂദ്, റുഖിയ, അശ്റഫ്.