കൂട്ടാലിട: അഗ്രികൾച്ചറൽ ഡെപ്യൂട്ടി ഡയറക്ടർ (റിട്ട) നെല്ല്യാട്ട് കെ.എൻ. മുഹമ്മദ് ഹാജി (87) നിര്യാതനായി. പൗരപ്രമുഖനും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയനും നവോത്ഥാന പ്രസ്ഥാന പ്രവർത്തനങ്ങളുടെ അമരക്കാരനുമായിരുന്നു. വാകയാട് സലഫി ജുമാ മസ്ജിദ് പ്രസിഡന്റ്, കൂട്ടാലിട സലഫി ജുമാ മസ്ജിദ് പ്രസിഡന്റ്, കെ.എൻ.എം കോഴിക്കോട് നോർത്ത് ജില്ല കമ്മിറ്റി പ്രസിഡന്റ്, സംസ്ഥാന കൗൺസിൽ അംഗം എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. മക്കൾ: സൗദ, സബീർ (മലബാർ ഗോൾഡ്). മരുമക്കൾ: അബ്ദുൽ ഗഫൂർ കുന്നത്തുപാലം, ഷംജീന രായരോത്ത് (കുരുടിമുക്ക്).